Poem The Serf by Sunitha Ganesh

 


ആത്മ വെളിച്ചം നൽകുന്ന തരം ബൗദ്ധികത

വളർന്നു വരാൻ എന്തുമാത്രം ദുരിതങ്ങളും വേദനകളും ആവശ്യമാണെന്ന് കീറ്റ്സ് പറയുന്നു

Malayalam version

അടിമമാത

########

കണ്ണുകൾ കെട്ടിയത് അതിനല്ലേ?

കഴുത്തിൽ നുകം വെച്ചത് അതിനല്ലേ?


കാലിൽ മന്ത് വെച്ചു തന്നതും,

കൈകൾ മുറിച്ചു കളഞ്ഞതും?


എന്നിട്ടും ചിന്ത മരിച്ചില്ലെ?

നിന്റെ പ്രപഞ്ചത്തിൽ ഇരുട്ട് നിറഞ്ഞില്ലേ?


അടച്ചിട്ട ഭൂമിയിൽ,

മുറിച്ചിട്ട ഞാഞ്ഞൂലു പോലെ പിടയുന്നതെന്തിന്?


നീതി?  ഹാ  നല്ല തമാശ!

നാവു മുറിയ്ക്കണം നിന്റെ.


ഇനിയുമറിഞ്ഞില്ലേ നീ? 

നൊന്ത്, നീറി അറിയണം.


കഴുത്ത് ഞെക്കും,

അപമാനഭാരത്താൽ പിടയണം.


 പരിണാമ ഭൂപടത്തിൽ 

അടയാളപ്പെടാത്ത സഞ്ചാരപഥങ്ങളും


ബോധങ്ങളത്രയും

മറച്ചു വെച്ച നീതി പേടകങ്ങളും


അവസാനിക്കാത്ത

കടൽച്ചുഴികളിലകപ്പെട്ട്‌ ,


ഇൗ പാരിലാകെ 

എത്ര ജീവച്ഛവങ്ങളുണ്ടെന്നോ!


സുനിത ഗണേഷ്

############################

English Translation

The Serf

 #########

 Isn't for that,

You are blindfolded?

You have been put a yoke around your neck?

And there is filariasis in your foot,

 And, your hands are amputated?


Oh Still!

Your brain is not dead?

And,

Your universe is not dark yet?


And,

In the locked cabin,

For what

You are wrestling

Like a wounded worm?


Justice?  

Oh, good joke!

Your tongue must be cut out.


Don't you know yet?

You need to realize in pain.

You should discern

The suffocating humiliation!

 

Do you register?

How many

 unmarked trails are there

On the evolutionary map?

How many

 justice probes are there,

where

All the consciousness are burried!

 

Do you know,

how many are there in this earth,

Fell on the incessant

Deep, deep trench of Sea?

Do you know,

How many living cadavers  are there?

How many living cadavers are there!

 Sunitha Ganesh

 ##############################

Comments

Popular posts from this blog

Published Books

Published Popular Articles