Posts

Showing posts from October, 2020

The Flying House poem by Sunitha Ganesh

 "ഇൗ ലോകം മുഴുവൻ സന്നദ്ധരായ ആളുകളാണ്, ചിലർ ജോലി ചെയ്യാൻ സന്നദ്ധത കാണിക്കുന്നു, ബാക്കിയുള്ളവർ അവരെ അത് ചെയ്യാൻ സമ്മതിക്കുന്നു" റോബർട്ട് ഫ്രോസ്റ്റ് I have been nominated by renowned novelist and  poet  #Dilip K. to participate in the poetic marathon #PoetMeNotLeave. During eight days, I publish my poems and English translation along with photos. The poems will be translated into Russian almanac.  പറക്കുന്ന വീട് ############# ചേറ്റുമണ്ണിൽ പുതഞ്ഞിരുന്നു. മേൽക്കൂര വിണ്ടകന്നിരുന്നു. മണ്ചട്ടികളുള്ളിൽ വഞ്ചികളായി മാറിയിരുന്നു. മുട്ടിലിഴഞ്ഞും, തുഴഞ്ഞും ദിനങ്ങളേറെ കടന്നുപോയിരുന്നു. കോണ്ക്രീറ്റ് സൗധങ്ങൾ ദൂരെ, യേറെ ദൂരെ തലപൊക്കി നിന്നിരുന്നു. ഇടക്കിടെയവ,യിങ്ങോട്ടു പുച്ഛ മെറിഞ്ഞിരുന്നു. മേൽക്കൂരക്കുകീഴിൽ നിഴലുകൾ ചൂളി ചുരുണ്ടിരുന്നു. വേലിമുള്ളിൽ കേറി നോക്കിയിരുന്നു. തെങ്ങോളം, പനയോളം, മോഹങ്ങൾ കൊണ്ടിരുന്നു. വേലി പൊളിഞ്ഞതും,  മണ്ണിലളവുകോൽ വീണതും,  കണ്ണീരോടെ നോക്കി നിന്നു. തെങ്ങോല മെടഞ്ഞൊരു കൂരയാ വഴി വന്നിരുന്നു. ഇത്തിരി തണലുണ്ടെന്നൊരു വാർത്ത മൊഴിഞ്ഞിരുന്നു. കോണ്ക്രീറ്റു സൗധങ...

Poem The Serf by Sunitha Ganesh

  ആത്മ വെളിച്ചം നൽകുന്ന തരം ബൗദ്ധികത വളർന്നു വരാൻ എന്തുമാത്രം ദുരിതങ്ങളും വേദനകളും ആവശ്യമാണെന്ന് കീറ്റ്സ് പറയുന്നു Malayalam version അടിമമാത ######## കണ്ണുകൾ കെട്ടിയത് അതിനല്ലേ? കഴുത്തിൽ നുകം വെച്ചത് അതിനല്ലേ? കാലിൽ മന്ത് വെച്ചു തന്നതും, കൈകൾ മുറിച്ചു കളഞ്ഞതും? എന്നിട്ടും ചിന്ത മരിച്ചില്ലെ? നിന്റെ പ്രപഞ്ചത്തിൽ ഇരുട്ട് നിറഞ്ഞില്ലേ? അടച്ചിട്ട ഭൂമിയിൽ, മുറിച്ചിട്ട ഞാഞ്ഞൂലു പോലെ പിടയുന്നതെന്തിന്? നീതി?  ഹാ  നല്ല തമാശ! നാവു മുറിയ്ക്കണം നിന്റെ. ഇനിയുമറിഞ്ഞില്ലേ നീ?  നൊന്ത്, നീറി അറിയണം. കഴുത്ത് ഞെക്കും, അപമാനഭാരത്താൽ പിടയണം.  പരിണാമ ഭൂപടത്തിൽ  അടയാളപ്പെടാത്ത സഞ്ചാരപഥങ്ങളും ബോധങ്ങളത്രയും മറച്ചു വെച്ച നീതി പേടകങ്ങളും അവസാനിക്കാത്ത കടൽച്ചുഴികളിലകപ്പെട്ട്‌ , ഇൗ പാരിലാകെ  എത്ര ജീവച്ഛവങ്ങളുണ്ടെന്നോ! സുനിത ഗണേഷ് ############################ English Translation The Serf  #########  Isn't for that, You are blindfolded? You have been put a yoke around your neck? And there is filariasis in your foot,  And, your hands are amputated? Oh Still! Your brain i...